Latest NewsNewsTechnology

അഭിപ്രായ സർവേ ഫലം അനുകൂലം, ഡൊണാൾഡ് ട്രംപിന്റെ വിലക്ക് നീക്കി ട്വിറ്റർ

അക്കൗണ്ട് പുനസ്ഥാപിച്ചതോടെ ട്രംപ് ട്വിറ്ററിൽ കുറിച്ച 59,000 ട്വീറ്റുകളും ലഭ്യമായിട്ടുണ്ട്

അഭിപ്രായം സർവേ ഫലം അനുകൂലമായതോടെ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലക്ക് നീക്കി ട്വിറ്റർ. ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ അഭിപ്രായ സർവേ സംഘടിപ്പിച്ചിരുന്നു. ഈ സർവേയുടെ പശ്ചാത്തലത്തിലാണ് ട്വിറ്ററിന്റെ പുതിയ നടപടി. ഇലോൺ മസ്കിന്റെ പ്രഖ്യാപനമുണ്ടായതിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു.

അക്കൗണ്ട് പുനസ്ഥാപിച്ചതോടെ ട്രംപ് ട്വിറ്ററിൽ കുറിച്ച 59,000 ട്വീറ്റുകളും ലഭ്യമായിട്ടുണ്ട്. 2021 ജനുവരിയിലാണ് ട്വിറ്റർ അടക്കമുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. കാപിറ്റൽ ആക്രമണ പശ്ചാത്തലത്തിലാണ് വിലക്ക്. അതേസമയം, വിലക്ക് നീക്കിയതിന് പിന്നാലെ ട്രംപിന്റെ ഫോളോവേഴ്സിന്‍റെ എണ്ണം 72 ദശലക്ഷമാണ് കവിഞ്ഞിരിക്കുന്നത്.

Also Read: കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി സി.കെ ശ്രീധരൻ

ശനിയാഴ്ച രാവിലെയാണ് അഭിപ്രായ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പോൾ പോസ്റ്റ് മസ്ക് ട്വീറ്റ് ചെയ്തത്. 24 മണിക്കൂർ കൊണ്ട് 15,085,458 പേർ വോട്ട് രേഖപ്പെടുത്തുകയും, ഇവയിൽ 51.8 ശതമാനം ആളുകൾ ട്രംപിന്റെ തിരിച്ചുവരവിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് പുനസ്ഥാപിച്ചെങ്കിലും തിരിച്ചുവരവിന് താൽപ്പര്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button