KeralaLatest NewsNews

കാറിലെ കൂട്ട ബലാത്സംഗം: യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം

ബാറിലേയ്ക്ക് ആള്‍ക്കാരെ ആകര്‍ഷിപ്പിക്കാന്‍ സ്ത്രീകളെ ഉപയോഗിച്ചു, തേവരയിലെ ബാര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടന്നിരുന്നോ എന്ന് സംശയം

കൊച്ചി: കൊച്ചി കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആയുധ നിയമപ്രകാരം 2017-ല്‍ മിഥുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന എക്സൈസുമായി ചേര്‍ന്ന് നടത്തുമെന്നും അറിയിച്ചു.

Read Also: പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം: ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി

കേസിലെ നാല് പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തത്. നാല് പേര്‍ക്ക് പുറമേ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 19-കാരിയെ ലഹരി പദാര്‍ത്ഥം നല്‍കി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. തേവരയിലെ ബാര്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെ എറണാകുളം എസിജെഎം കോടതിയാണ് അടുത്ത മാസം മൂന്ന് വരെ റിമാന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button