ThiruvananthapuramKeralaNattuvarthaNews

മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ കത്ത് പ്രചരിപ്പിച്ചു: നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോര്‍പ്പറേഷനെയും മേയറെയും ഇകഴ്ത്തിക്കാണിക്കാനാണ് കത്ത് പ്രചരിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ പരാതിയിന്മേൽ ആരെയും പ്രതി ചേര്‍ക്കാതെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. വ്യാജരേഖ ചമയ്ക്കലിനുള്ള വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്.

കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ട മുടി: സെമിത്തേരി സന്ദർശിക്കവെ വിചിത്രമായ കാഴ്ച കണ്ട് അമ്പരന്ന് യുവാവ്

മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചതായും ഔദ്യോഗിക ലെറ്റര്‍ പാഡില്‍ മേയറുടെ വ്യാജ ഒപ്പിട്ടതായും എഫ്‌ഐആറില്‍ പറയുന്നു. വ്യാജരേഖ ചമച്ചത് മേയറെ ഇകഴ്ത്താനും സദ്‌കീർത്തി കളയാനുമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

മേയര്‍ സ്ഥലത്ത് ഇല്ലാത്ത സമയത്ത് വ്യാജ ഒപ്പും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ പ്രാഥമിക പരിശോധന നടത്തിയ സംഘത്തിന് തന്നെയാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button