KeralaLatest NewsNews

കൊല്ലത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കൊല്ലം കൊട്ടാരക്കരയിലാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആണ്‌ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.

കരിഓയിൽ പോലിരിക്കുന്ന പഴകിയ എണ്ണയും ബിരിയാണിയിൽ നിന്ന് മാറ്റി വച്ച ഇറച്ചിയും ആണ് ഇവിടെ നിന്നും കണ്ടെത്തിയത്. അതേസമയം, ഈ ഹോട്ടലുകളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

തിരുവനന്തപുരം ഭാഗത്തേക്കുള്ള എംസി റോഡിന്റെ വശങ്ങളിലുള്ള ആറ് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ എണ്ണ തുടർച്ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നതെന്ന് കണ്ടെത്തിയി. ബാക്കി വരുന്ന ബിരിയാണിയിൽ നിന്ന് ഇറച്ചി എടുത്ത് മാറ്റി വച്ച ശേഷം വീണ്ടും ചൂടാക്കി നൽകുന്നതും പതിവാണെന്ന് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button