Latest NewsNewsIndia

കതിരൂർമനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല, നാല് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കതിരൂർ മനോജ് വധക്കേസിന്‍റെ  വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നല്‍കി. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം. വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് നിരീക്ഷിച്ച കോടതി സിബിഐയെ രൂക്ഷമായി വിമർശിച്ചു. പ്രതികൾക്കായി അഭിഭാഷകൻ ജിഷ്ണു എംഎൽ ഹാജരായി.

സംസ്ഥാനത്തിനായി ഹരിൻ പി റാവൽ, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് ഹാജരായത്.

സിപിഎം നേതാവ് പി ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിൻ്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ഹർജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button