Latest NewsNewsLife StyleHealth & Fitness

ഏത്തപ്പഴം വെറുംവയറ്റിൽ കഴിക്കാൻ പാടില്ല : പിന്നിലെ കാരണമിത്

വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്.

വെറും വയറ്റിൽ ഏത്തപ്പഴം കഴിച്ചാൽ ശരീരത്തിലെ മറ്റ് ധാതുക്കളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകും. മറ്റ് ഭക്ഷണ പദാർത്ഥങ്ങളോടൊപ്പം ഏത്തപ്പഴത്തെ ഭക്ഷിക്കുകയാണെങ്കിൽ, വെറും വയറ്റിൽ കഴിക്കുന്നതിനേക്കാൾ കൂടുതലായി പോഷണപ്രക്രിയ ശരീരത്തിൽ നടക്കും.

Read Also : സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : മുന്‍ ജീവനക്കാരന്‍ അറസ്റ്റിൽ

ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിനുള്ള പഞ്ചസാരഘടകങ്ങൾ ഊർജ്ജത്തെ പ്രദാനം ചെയ്യുമെങ്കിലും വെറും വയറ്റിൽ കഴിച്ചാൽ ഈ ഊർജ്ജമെല്ലാം നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, അലസത, ക്ഷീണം, ഉറക്കം എന്നിവ ഉണ്ടാക്കും. കുതിർത്തെടുത്ത ഉണക്കിയ പഴവർഗ്ഗങ്ങളോടൊപ്പം ഏത്തപ്പഴം ഭക്ഷിക്കുകയാണെങ്കിൽ ഇതിന്റെ അമ്ലസ്വഭാവത്തെ ലഘൂകരിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button