Latest NewsKeralaNews

കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കണ്ണൂര്‍: കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പാനൂർ തങ്ങൾപീടികയിൽവെച്ചാണ് അപകടമുണ്ടായത്. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിരവധി പേർക്ക് പരിക്ക് പറ്റി.

കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button