Latest NewsNewsIndia

ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പ്: സുരക്ഷാ നിർദ്ദേശങ്ങളുമായി എസ്ബിഐ

ഡൽഹി: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി എസ്ബിഐ. ഉപയോക്താക്കൾ ഇത്തരം ആപ്പുകളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ആറ് സുരക്ഷാ നിർദ്ദേശങ്ങളും എസ്ബിഐ പുറത്തിറക്കിയിട്ടുണ്ട്. സംശയം തോന്നുന്ന അക്കൗണ്ടുകൾ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നും ഇത്തരം ആപ്പുകളുടെ കെണിയിൽ വീഴുന്നവർ ഉടൻ തന്നെ cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി നൽകണമെന്നും എസ്ബിഐ നിർദ്ദേശിച്ചു.

എസ്ബിഐയുടെ സുരക്ഷ നിർദ്ദേശങ്ങൾ ഇവയാണ്:

കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് അത് യാഥാർത്ഥമാണോ എന്ന് പരിശോധിക്കുക

സംശയം തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്ന നിയമാനുസൃതമല്ലാത്ത ആപ്പുകൾ ഒഴിവാക്കുക.

വിവരങ്ങൾ ശേഖരിക്കുന്നതിന് ആപ്പുകൾ അനുവാദം ചോദിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

സംശയം തോന്നുന്ന മണി ലെൻഡിങ് ആപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിൽ വിവരം അറിയിക്കുക.

പണമിടപാട് സംബന്ധിച്ച എല്ലാ ഇടപാടുകൾക്ക് https://bank.sbi സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button