Latest NewsNewsIndia

‘നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്’ : ഹരീഷ് പേരടി

കൊച്ചി: സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ, മികച്ച സീരിയലിനുള്ള അവാർഡ് നൽകാഞ്ഞതിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാർ കാണുന്ന സീരിയലുകൾക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വർഷത്തേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തുളസിയിലയും ചിലപ്പോൾ വില്ലനാകും: കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ

ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാരായ വീട്ടമ്മമാർ കാണുന്ന സീരിയലുകൾക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വർഷത്തേയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി…അങ്ങിനെയാണങ്കിൽ ഈ വീട്ടമ്മമാർ തിരഞ്ഞെടുക്കുന്ന രാഷ്ട്രിയത്തിനും,ഇവർ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിനും, ഇവരുണ്ടാക്കുന്ന ഭക്ഷണത്തിനും,ഇവർ വളർത്തുന്ന നമ്മുടെ മക്കൾക്കും,ഇവരുടെ സ്നേഹത്തിനും ഒന്നും നിലവാരമുണ്ടാവാൻ സാധ്യതയില്ല…..

ഈ ഫോട്ടോയിൽ കാണുന്ന എല്ലാവരുടെയും വീടുകളിൽ നിലവാരമില്ലാത്ത സീരിയലുകൾ ഇപ്പോഴും ഓടി കൊണ്ടിരിക്കുകയായിരിക്കും…ഇത് കണ്ടു പിടിക്കാനും ചാനൽ ശ്യംഖലക്ക് ഇപ്പോൾ സംവിധാനമുണ്ട്…നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button