Latest NewsKerala

തലശ്ശേരിയിൽ മരണപ്പെട്ടവരും, കൊലപ്പെടുത്തിയവരും സിപിഎം, നിങ്ങൾക്കീ പാർട്ടിയെ കുറിച്ചൊരു ചുക്കും അറിയില്ല: എസ് സുരേഷ്

തിരുവനന്തപുരം: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ്. ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി ബന്ധങ്ങള്‍ പുറത്ത് വന്നതോടെയാണ് സുരേഷ് വിമർശനവുമായി രംഗത്തെത്തിയത്, ഒന്നാം പ്രതി പാറായി ബാബു ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് പിന്നിലുള്ള പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഇതോടെ ഉറപ്പിക്കാമെന്ന് സുരേഷ് പ്രതികരിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

CPM ആണ് ലഹരി ….
“മാർക്സിസം മനുഷ്യനെ മയക്കുന്ന കറുപ്പ് ”
തലശ്ശേരിയിൽ ലഹരിമാഫിയ നടത്തിയ ഇരട്ടക്കൊല…. മരണപ്പെട്ടവർ CPM ⁉️
ലഹരിമാഫിയ തലവനും ഒന്നാം പ്രതിയുമാണ് CPM നേതാവ് സ. പാറായി ബാബു. ⁉️
സ. പാറായിബാബു DYFI സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യശ്രയഖലയിൽ ആണ് അവസാനം പങ്കെടുത്തത്…. |⁉️
ഇതാണ് CPM…. നമുക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല ⁉️

അതേസമയം, ലഹരി ഇടപാട് മാത്രമല്ല കൊലപാതകത്തിന് കാരണമെന്നും മറ്റ് കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നും പോലീസ് കരുതുന്നു. വാഹന- പണം ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കൊല്ലപ്പെട്ടവരും പ്രതികളും തമ്മില്‍ നിലനിന്നിരുന്നു. ഇതാണ് ലഹരി വില്‍പ്പന തടഞ്ഞതിനെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് പോലീസ് ഉറപ്പിക്കാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button