Latest NewsNewsBusiness

സൂചികൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചു

നിഫ്റ്റി സ്മോൾക്യാപ്, നിഫ്റ്റി മിഡ്ക്യാപ് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നിട്ടുണ്ട്

ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. സെൻസെക്സ് 69 പോയിന്റ് ഇടിഞ്ഞ് 62,203 ൽ വ്യാപാരം ആരംഭിച്ചു. അതേസമയം, നിഫ്റ്റി 18 പോയിന്റ് താഴ്ന്ന് 18,466 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സ്മോൾക്യാപ്, നിഫ്റ്റി മിഡ്ക്യാപ് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നിട്ടുണ്ട്.

സിപ്ല, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, അദാനി എന്റർപ്രൈസസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടം നേരിട്ടു. ഈ ഓഹരികൾ 1.23 ശതമാനം വരെയാണ് ഇടിഞ്ഞത്. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

Also Read: ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം: ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button