Latest NewsNewsIndia

ചരിത്രം മാറ്റിയെഴുതും: ഇന്ത്യയുടെ ശരിയായ ചരിത്രം എഴുതുന്നവരെ ആർക്കും തടയാനാകില്ലെന്ന് അമിത് ഷാ

ഡൽഹി: ഇന്ത്യയുടെ ശരിയായ ചരിത്രം തിരുത്തി എഴുതുന്നവരെ ആർക്കാണ് തടയാനാവുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രം വളച്ചൊടിക്കപ്പെട്ടുവെന്ന പരാതി തനിക്ക് പലപ്പോഴും വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നത് അവസാനിപ്പിക്കാനായി, തിരുത്തി എഴുതുമെന്നും അതിനെ തടയാൻ ആർക്കുമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ജനറൽ ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘രാജ്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാനുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുന്ന ഒരു സർക്കാരാണ് അധികാരത്തിലുള്ളത്. ഇന്ത്യയുടെ മഹത്തായ ചരിത്രം പുനരുജ്ജീവിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കും’ അമിത് ഷാ ചടങ്ങിൽ പറഞ്ഞു.

ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

മാതൃരാജ്യത്തിന് വേണ്ടി പോരാടാൻ മാതൃകാപരമായ വീര്യം പ്രകടിപ്പിച്ച 30 മഹത്തായ ഇന്ത്യൻ സാമ്രാജ്യങ്ങളെയും 300 യോദ്ധാക്കളെയും കുറിച്ച് ഗവേഷണം നടത്തി എഴുതാൻ അമിത് ഷാ അക്കാദമി അംഗങ്ങളോട് അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയുടെ യഥാർത്ഥ ചരിത്രം സ്ഥാപിക്കപ്പെടുമെന്നും നുണകൾ സ്വയമേവ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button