KeralaLatest NewsNews

അപരാജിത ഓൺലൈൻ സംവിധാനം: സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡന പരാതിയും നൽകാം

തിരുവനന്തപുരം: അപരാജിത ഓൺലൈൻ സംവിധാനത്തിലൂടെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹികപീഡന പരാതിയും നൽകാമെന്ന് കേരളാ പോലീസ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് പോലീസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Read Also: വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്: വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി മുഹമ്മദ് റിയാസ്

വനിതകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള അപരാജിത ഓൺലൈൻ എന്ന സംവിധാനത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡന പരാതികൾ നൽകുന്നതിനും പ്രയോജനപ്പെടുത്താം. പരാതികൾ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇ മെയിൽ ആയി അയക്കാം. 94 97 99 69 92 എന്ന നമ്പറിൽ വിളിച്ചും പരാതി അറിയിക്കാം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്ത്രീകൾക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. വനിതകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള അപരാജിത ഓൺലൈൻ എന്ന സംവിധാനത്തിൽ . സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹികപീഡന പരാതികൾ നൽകുന്നതിനും പ്രയോജനപ്പെടുത്താം.

പരാതികൾ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇ മെയിൽ ആയി അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92.

Read Also: ചരിത്രം മാറ്റിയെഴുതും: ഇന്ത്യയുടെ ശരിയായ ചരിത്രം എഴുതുന്നവരെ ആർക്കും തടയാനാകില്ലെന്ന് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button