NattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഹെർ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ലിജിൻ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർച്ചനാ വാസുദേവിൻ്റേതാണ് തിരക്കഥ.

ദക്ഷിണേന്ത്യൻ സിനിമകളിലെ മികച്ച നടിമാരായ പാർവ്വതി തെരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉർവ്വശി, രമ്യാ നമ്പീശൻ, ലിജോ മോൾ ജോസ്, എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറ്റി സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ നിലനിൽപ്പിന് നേരെ ഉയരുന്ന ഭീഷണി: എം ബി രാജേഷ്

വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീകൾ. ഇവർ അഞ്ചു പേരും ഒരു സ്ഥലത്ത് എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമുള്ള ജീവിത സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, ശ്രീകാന്ത് മുരളി, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം – ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് – കിരൺ ദാസ്, കലാസംവിധാനം – എംഎം ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര, പ്രൊഡക്ഷൻ മാനേജർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ,

വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം

shortlink

Related Articles

Post Your Comments

Related Articles


Back to top button