ThiruvananthapuramKeralaNattuvarthaLatest NewsNews

‘സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തു’

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരു തെന്നും യാഥാർത്ഥ്യ ബോധത്തോടെ പെരുമാറാൻ സമരക്കാർ തയ്യാറാകണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.

പോലീസും സർക്കാരും ഇതുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയുണ്ടാകില്ലെന്നും ഇത് ദൗർബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്’

അതേസമയം, കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ സ്റ്റേഷന്‍ വളഞ്ഞു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സംഘര്‍ഷത്തിനിടെ അടിയേറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. കരമന പോലീസ് സ്റ്റേഷനിലെ ഒരു ജീപ്പ് മറിച്ചിട്ടു.

കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി സ്‌റ്റേഷന്‍ വളഞ്ഞതോടെ പോലീസുകാര്‍ സ്റ്റേഷന്‍ ഉള്ളില്‍ കുടുങ്ങി. കൂടുതല്‍ പോലീസിനെ സ്ഥലത്തെത്തിച്ചെങ്കിലും ഇവർ ബസില്‍ നിന്ന് ഇറങ്ങുന്നത് സമരക്കാര്‍ തടഞ്ഞു. ഇതിന് പിന്നാലെ സിറ്റി, റൂറല്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തേക്ക് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button