Latest NewsNewsTechnology

ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത, രാജ്യാന്തര റോമിംഗ് പാക്കേജുകൾ അവതരിപ്പിച്ച് വോഡഫോൺ- ഐഡിയ

3,999 രൂപയുടെ പ്ലാനിൽ 3 ജിബി ഡാറ്റയും 300 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കൽ ഔട്ട്ഗോയിംഗും ലഭ്യമാണ്

ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, 7 ദിവസം മുതൽ 28 ദിവസം വരെ കാലാവധിയുള്ള രാജ്യാന്തര റോമിംഗ് പാക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പാക്കുകളെ കുറിച്ച് കൂടുതൽ അറിയാം.

ആദ്യ പ്ലാൻ 2,999 രൂപയുടേതാണ്. ഈ പ്ലാനിൽ ഇന്ത്യയിലേക്കും ലോക്കലുമായി 200 മിനിറ്റ് ഔട്ട്ഗോയിംഗും, 2 ജിബി ഡാറ്റയും സൗജന്യ ഇൻകമിംഗും 25 എസ്എംഎസും ലഭ്യമാണ്. 7 ദിവസമാണ് കാലാവധി.

Also Read: ഇടത് മുന്നണിയുടെ ശ്രദ്ധേയമായ പദ്ധതിയായാണ് വിഴിഞ്ഞം തുറമുഖം: സമരക്കാർ അടിയന്തരമായി പിൻമാറണമെന്ന് ഇപി ജയരാജൻ

3,999 രൂപയുടെ പ്ലാനിൽ 3 ജിബി ഡാറ്റയും 300 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കൽ ഔട്ട്ഗോയിംഗും ലഭ്യമാണ്. 50 എസ്എംഎസും 10 ദിവസത്തെ വാലിഡിറ്റിയുമാണ് ഉള്ളത്. അടുത്തതായി അവതരിപ്പിച്ച 4,999 രൂപയുടെ പ്ലാനിൽ 5 ജിബി ഡാറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കൽ ഔട്ട്ഗോയിംഗും 100 എസ്എംഎസും ലഭിക്കും. 14 ദിവസമാണ് വാലിഡിറ്റി.

അടുത്ത പ്ലാൻ 5,999 രൂപയുടേതാണ്. 5 ജിബി ഡാറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കലായും ഔട്ട്ഗോയിംഗ് ലഭ്യമാണ്. 100 എസ്എംഎസും സൗജന്യ ഇൻകമിംഗും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 28 ദിവസം വരെയാണ് വാലിഡിറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button