KeralaLatest NewsNews

ജാക്ക് റസ്സൽ ടെറിയർ: നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ കേരള പോലീസിന്റെ K9 സ്‌ക്വാഡിലേക്ക്

തിരുവനന്തപുരം: ജാക്ക് റസ്സൽ ടെറിയർ എന്ന ഇനത്തിൽപ്പെട്ട നായ്ക്കൾ കേരള പോലീസിന്റെ K9 സ്‌ക്വാഡിലേക്ക്. ‘പാട്രൺ’ എന്ന, ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽപ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. ഉക്രൈനിൽ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്‌ഫോടകവസ്തുക്കൾ ‘പാട്രൺ’ കണ്ടെത്തുകയും ഉക്രൈൻ സേനയ്ക്ക് അവയെ നിർവീര്യമാക്കി നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുകയും ചെയ്തു. ജാക്ക് റസ്സൽ ടെറിയർ നായ്ക്കൾക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാൽ ഇവയെ മികച്ച എക്‌സ്‌പ്ലോസീവ് സ്നിഫർ നായ്ക്കളായി ഉപയോഗിക്കുന്നു.

Read Also: ഇടത് മുന്നണിയുടെ ശ്രദ്ധേയമായ പദ്ധതിയായാണ് വിഴിഞ്ഞം തുറമുഖം: സമരക്കാർ അടിയന്തരമായി പിൻമാറണമെന്ന് ഇപി ജയരാജൻ

നിർഭയരും ഊർജ്ജസ്വലരുമാണിവർ. ശാരീരികമായി വലിപ്പം കുറവായതിനാൽ ഇടുങ്ങിയ ഇടങ്ങളിൽ പ്രവേശിക്കാനും സ്ഫോടക വസ്തുക്കൾ, നിരോധിത ലഹരിവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താനും ഇവയ്ക്ക് എളുപ്പം കഴിയുന്നു. നാല് ‘ജാക്ക് റസ്സൽ ടെറിയർ’ നായകൾ ഇന്ന് കേരള പോലീസിന്റെ K9 സ്‌ക്വാഡിൽ ചേരുകയാണ്. ഈ ഇനം നായകളുടെ ആയുസ്സ്, 13 മുതൽ 16 വർഷം വരെ ആണെങ്കിലും K9 സ്‌ക്വാഡിൽ ഇവയെ 12 വർഷം വരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.

മൂന്ന് ജർമ്മൻ ഷെപ്പേഡ് നായ്ക്കളെ ഉൾപ്പെടുത്തി 1959 ലാണ് തിരുവനന്തപുരത്ത് ആദ്യമായി കേരള പോലീസ് ഡോഗ് സ്‌ക്വാഡ് ആരംഭിച്ചത്. ജാക്ക് റസ്സൽ ടെറിയർ നായകൾ ഇന്ന് സ്‌ക്വാഡിന്റെ ഭാഗമാകുമ്പോൾ ഇന്ത്യൻ/വിദേശ ബ്രീഡുകൾ ഉൾപ്പെടെ K9 സ്‌ക്വാഡിലെ മൊത്തം ബ്രീഡുകളുടെ എണ്ണം പത്തായി മാറും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോഗ് സ്‌ക്വാഡുകളിൽ ഒന്നായ K9 സ്‌ക്വാഡിന് 19 പോലീസ് ജില്ലകളിലും മികച്ച പരിശീലനം ലഭിച്ച നായ്ക്കളും ഹാൻഡ്‌ലർമാരുമുണ്ട്. 2008 ൽ തൃശൂരിൽ പ്രവർത്തനം ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ SDTS (സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂൾ) ലാണ് നായകൾക്കും ഹാൻഡ്ലർമാർക്കും അടിസ്ഥാന പരിശീലനം, റിഫ്രഷർ കോഴ്സുകൾ തുടങ്ങിയവ നൽകിവരുന്നത്.

Read Also: ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത, രാജ്യാന്തര റോമിംഗ് പാക്കേജുകൾ അവതരിപ്പിച്ച് വോഡഫോൺ- ഐഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button