ThiruvananthapuramLatest NewsKeralaNattuvarthaNews

പോ​ക്സോ കേ​സ് പ്രതിയുടെ ആക്രമണത്തിൽ എ​എ​സ്ഐ​ക്ക് പ​രി​ക്ക്

ക​ളി​യി​ക്കാ​വി​ള കാ​ള​ച്ച​ന്ത​യ്ക്ക് സ​മീ​പം ആ​ര്‍​സി സ്ട്രീ​റ്റി​ല്‍ സ്റ്റാ​ലി​നെ (36) പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്

പാ​റ​ശാ​ല: ഒ​ളി​വി​ലാ​യി​രു​ന്ന പോ​സ്കോ കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പൊലീ​സി​ന് നേരെ പ്ര​തിയുടെ ആ​ക്ര​മണം. ആ​ക്ര​മ​ണ​ത്തി​ൽ എ​എ​സ്ഐ​ പ​രി​ക്കേ​റ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ബെംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാൽസംഗം ചെയ്തു: റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറും കൂട്ടാളികളും അറസ്റ്റിൽ

2010-ലെ ​പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യാ​യ ക​ളി​യി​ക്കാ​വി​ള കാ​ള​ച്ച​ന്ത​യ്ക്ക് സ​മീ​പം ആ​ര്‍​സി സ്ട്രീ​റ്റി​ല്‍ സ്റ്റാ​ലി​നെ (36) പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​മാ​യി ഇയാൾ ഒ​ളി​വി​ല്‍ ആ​യി​രു​ന്നു. പ്ര​തി കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ ക​ളി​യി​ക്കാ​വി​ള​ക്കു സ​മീ​പം ഇ​ഞ്ചി​വി​ള​യി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പാ​റ​ശാ​ല എ​സ്ഐ ജി​തി​ന്‍​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ എ​എ​സ്ഐ ജോ​ണി​ന്‍റെ ത​ല​യ്ക്കാണ് പ​രു​ക്കേ​റ്റത്. തു​ട​ർ​ന്ന്, പാ​റ​ശാ​ല ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​പി​ഒ​മാ​രാ​യ വി​ജ​യ് വി​നോ​ദ്, രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button