Latest NewsKeralaNews

സിആർപിഎഫ് ജവാന്റെ വീരമൃത്യു: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ധോണി സ്വദേശിയാണ് ഹക്കീം. സുക്മ ജില്ലയിൽ ഇന്നലെ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘മുസ്ലിങ്ങളെ പൈശാചികവത്കരിക്കാനുള്ള പ്രചരണം’: ‘കശ്മീർ ഫയൽസ്’ വിവാദത്തിൽ പ്രതികരിച്ച് മെഹബൂബ മുഫ്തി

സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയിൽ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് എന്നിവരും സിആർപിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു.

വെടിയേറ്റ ഉടനെ തന്നെ ഭേജി ഗ്രാമത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. പ്രദേശത്ത് കൂടുതൽ പേരെ സുരക്ഷയ്ക്കായി നിയോഗിച്ചതായി ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു.

Read Also: വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ 9 അംഗ സംഘം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button