Latest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ച് ഹൈക്കോടതി: കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയമെന്ന ഹര്‍ജി തള്ളി

ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് നിരോധനം കര്‍ണ്ണാടക ഹൈക്കോടതി ശരിവച്ചു. നിരോധനത്തിനെതിരായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസിര്‍ പാഷ സമര്‍പ്പിച്ച ഹര്‍ജിയാണ് കര്‍ണ്ണാടക ഹൈക്കോടതി തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം.

സമൂഹത്തിലെ അധസ്ഥിത വര്‍ഗ്ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടയാണിതെന്നും കര്‍ണാടക സൊസൈറ്റി ആക്ട് അനുസരിച്ചാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഒരിക്കലും കല്യാണം കഴിക്കില്ല, വൃദ്ധ സദനത്തില്‍ പൊക്കോളാം: ഐശ്വര്യ ലക്ഷ്മി

എന്നാൽ, നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇത് അംഗീകരിച്ച് കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഹര്‍ജി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button