IdukkiLatest NewsKeralaNattuvarthaNews

സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കാ​ട്ടു​പ​ന്നിയെ ച​ത്ത​നി​ല​യി​ൽ കണ്ടെത്തി : നാട്ടുകാർ ആശങ്കയിൽ

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ധി​രാ​ജ സ്കൂളിലാണ് സംഭവം

ചെ​റു​തോ​ണി: സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കാ​ട്ടു​പ​ന്നിയെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ധി​രാ​ജ സ്കൂളിലാണ് സംഭവം. സ്കൂ​ളി​ന്‍റെ ഉ​ള്ളി​ലെ വ​രാ​ന്ത​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ട്ടു​പ​ന്നി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു വ​യ​സു​ള്ള ആ​ൺ പ​ന്നി​യാ​ണ് ച​ത്ത​ത്.

Read Also : മുടി കരുത്തോടെ വളരാൻ ഗ്ലിസറിൻ ഇങ്ങനെ ഉപയോഗിക്കൂ

അതേസമയം, പ​ന്നി​പ്പ​നി​മൂ​ലം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നു​ക​ളി​ലേ​ക്കും രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​യു​ടെ പേ​രി​ൽ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് പ​ന്നി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ കൊ​ന്നൊ​ടു​ക്കി​യ​ത്. കാ​ട്ടു​പ​ന്നി ച​ത്ത വി​വ​രം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം മാ​ത്ര​മേ പ​ന്നി​യെ മ​റ​വ് ചെ​യ്യൂ എ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button