PalakkadKeralaNattuvarthaLatest NewsNews

ബെൽറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കണ്ടമംഗലം നൗഷാദ് (32) ആണ് പൊലീസ് പിടിയിലായത്

കാഞ്ഞിരപ്പുഴ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കണ്ടമംഗലം നൗഷാദ് (32) ആണ് പൊലീസ് പിടിയിലായത്. ഇയാൾ ധരിച്ച ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 9.04 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്.

ഇരുമ്പകച്ചോല റോഡിൽ കൊർണക്കുന്ന് ഭാഗത്ത് വാഹന പരിശോധനക്കിടയിൽ ആണ് ഇയാൾ പിടിയിലായത്. പൊലീസിനെ കണ്ടതോടെ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.

Read Also : ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് കോണ്ടം പാക്കറ്റുകളും മയക്കുമരുന്നും സിഗരറ്റും

മണ്ണാർക്കാട് എസ്.ഐ.എം.സുനിൽ, പ്രോബേഷൻ എസ്.ഐ.അഭിലാഷ്, എസ്.സി.പി.ഒ.മാരായ ശ്യാംകുമാർ, കമറുദ്ദീൻ, ഡ്രൈവർ അഷ്‌റഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button