ErnakulamLatest NewsKeralaNattuvarthaNews

ഡോക്ടര്‍മാർ ആക്രമിക്കപ്പെട്ടാല്‍ ഉടൻ നടപടി: ഒരു മണിക്കൂറിനകം എഫ്ഐആര്‍ ഇടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: ഡോക്ടര്‍മാരോ ആശുപത്രി ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ ഇടണമെന്ന് ഹൈക്കോടതി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെട്ടാല്‍ നടപടികള്‍ പെട്ടെന്നുണ്ടാകുമെന്ന തോന്നല്‍ പ്രതികള്‍ക്കുണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമർപ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗടത്തും ഈ നിര്‍ദ്ദേശം നല്‍കിയത്.

‘ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെട്ട 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണ്. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മാസത്തില്‍ പത്ത് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ ഡോക്ടര്‍മാര്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നു. ഇത്തരത്തില്‍ അഞ്ച് കേസുകളുണ്ട്,’ ആശുപത്രികളില്‍ പോലീസ് എയിഡ് പോസ്റ്റില്ലേ എന്നും ഇത്തരം സംഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കുമെന്നും കോടതി ചോദിച്ചു.

കെഎസ്ആര്‍ടിസിയുടെ ഗവി വിനോദയാത്രാ പാക്കേജിന് തുടക്കമായി

ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കരുതെന്ന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷയ്ക്ക് എന്തൊക്കെ നടപടി സ്വകീരിച്ചുവെന്നും എന്തൊക്കെ നടപടി സ്വീകരിക്കാന്‍ പറ്റുമെന്നും അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button