Latest NewsNewsTechnology

രാജ്യത്ത് 4ജി കണക്ഷനുകൾ കുറയും, 5ജി സബ്സ്ക്രിപ്ഷനുകൾ കുതിച്ചുയരാൻ സാധ്യത

2028 അവസാനത്തോടെ ആഗോളതലത്തിൽ 9.2 ബില്യൺ 5ജി സബ്സ്ക്രിപ്ഷനുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ

രാജ്യത്ത് വരും വർഷങ്ങളിൽ 5ജി സബ്സ്ക്രിപ്ഷനുകൾ കുതിച്ചുയരാൻ സാധ്യത. എറിക്സൺ മൊബിലിറ്റി റിപ്പോർട്ടുകൾ പ്രകാരം, 2028 അവസാനത്തോടെ ഇന്ത്യയിലെ മൊത്തം മൊബൈൽ കണക്ഷനുകളുടെ പകുതിയിലധികം 5ജി ആകാനാണ് സാധ്യത. കൂടാതെ, 4ജി കണക്ഷനുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കും. 2024- ൽ 930 ദശലക്ഷം വരിക്കാരായ ശേഷമാണ് 4ജി കണക്ഷനുകൾ കുറയാൻ സാധ്യത. 2022- ൽ ഒരു സ്മാർട്ട്ഫോണിന്റെ പ്രതിമാസ ഡാറ്റ ട്രാഫിക് ശരാശരി 25 ജിബിയാണ്. എന്നാൽ, 2028 ഓടെ പ്രതിമാസം 54 ജിബിയായി വളരുമെന്നാണ് പ്രതീക്ഷ.

2028 അവസാനത്തോടെ ആഗോളതലത്തിൽ 9.2 ബില്യൺ 5ജി സബ്സ്ക്രിപ്ഷനുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ, രാജ്യത്തെ മൊബൈൽ സബ്സ്ക്രിപ്ഷനുകൾ 8.4 ബില്യണാണ്. എന്നാൽ, 2028 അവസാനത്തോടെ ആകെ മൊബൈൽ സബ്സ്ക്രിപ്ഷനുകൾ 94 ശതമാനമായി വളരും.

Also Read: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ഭീഷണിപ്പെടുത്തി പീ​ഡി​പ്പി​ച്ചു : യുവാവ് അറസ്റ്റിൽ

രാജ്യത്ത് 2022 ഒക്ടോബർ ഒന്ന് മുതലാണ് 5ജി സേവനങ്ങൾക്ക് ടെലികോം സേവന ദാതാക്കൾ തുടക്കമിട്ടത്. നിലവിൽ, എയർടെൽ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സേവന ദാതാക്കളുടെ വേഗത്തിലുള്ള 5ജി വിന്യാസത്തിലൂടെ 5ജി സേവനങ്ങൾ 2028 അവസാനത്തോടെ 690 ദശലക്ഷമാകാനാണ് സാധ്യത. ആഗോളതലത്തിൽ 5ജി സേവനങ്ങൾ നൽകുന്നത് ഏകദേശം 230 ടെലികോം ഓപ്പറേറ്റർമാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button