NewsTechnology

നോയിസ് പൾസ് ഗോ ബസ്: വിലയും സവിശേഷതയും അറിയാം

1.69 ഇഞ്ച് ടിഎഫ്ടി സ്ക്രീനാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്

കുറഞ്ഞ വിലയിൽ വ്യത്യസ്ഥ ഫീച്ചറുകൾ ഉള്ള സ്മാർട്ട് വാച്ചുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. സ്മാർട്ട് വാച്ച് നിർമ്മാണ രംഗത്ത് കുറഞ്ഞ കാലയളവുകൊണ്ട് ജനപ്രീതി നേടിയ നിർമ്മാതാക്കളാണ് നോയിസ്. നിരവധി തരത്തിലുള്ള മോഡലുകൾ നോയിസ് ഇതിനോടകം വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നോയിസ് പൾസ് ഗോ ബസ് സ്മാർട്ട് വാച്ചുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

1.69 ഇഞ്ച് ടിഎഫ്ടി സ്ക്രീനാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. 500 നിറ്റ്സ് ബ്രൈറ്റ്നസ് ലഭ്യമാണ്. അതിവേഗത്തിൽ തന്നെ ഉപകരണങ്ങളുമായി കണക്ട് ചെയ്യാൻ കഴിയുമെന്നതാണ് ഈ സ്മാർട്ട് വാച്ചിന്റെ പ്രധാന പ്രത്യേകത. ഐപി 68 വാട്ടർ റെസിസ്റ്റൻസ് ലഭ്യമാണ്. 100 സ്പോർട്സ് മോഡുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: അ​ന​ധി​കൃ​ത​ മ​ദ്യം ക​ച്ച​വ​ടം:വ​യോ​ധി​കൻ​ അ​റ​സ്റ്റി​ൽ,ഉദ്യോ​ഗസ്ഥർക്ക് നേ​രെ ആ​സി​ഡൊ​ഴി​ച്ച് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മം

യുഎസ്ബി കണക്ടിവിറ്റിയാണ് ഉള്ളത്. ഏകദേശം 10 ദിവസം വരെയാണ് ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നത്. ആരോഗ്യ പരിപാലനത്തിനാള്ള ഒട്ടനവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നോയിസ് പൾസ് ഗോ ബസ് സ്മാർട്ട് വാച്ചുകൾക്ക് ജിപിഎസ് സേവനം ലഭ്യമല്ല. ഈ സ്മാർട്ട് വാച്ചുകളുടെ വിപണി വില 1,799 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button