Latest NewsNewsBusiness

കുത്തനെ ഉയർന്ന് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് വർദ്ധനവ് ഉണ്ടായിട്ടുണ്ട്

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 39,400 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 640 രൂപയുടെ വർദ്ധനവ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ വർദ്ധിച്ച് 4,925 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,080 രൂപയായി.

Also Read: രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി കേരളം: ചികിത്സാ സഹായം ഇരട്ടിയാക്കിയതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ച് 70 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button