Latest NewsKerala

ഭർത്താവിനെതിരെ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമെന്ന് പ്രചാരണം നടത്തിയ സിപിഎം വനിതാ അംഗത്തെ ചന്തയിലിട്ട് തല്ലി വീട്ടമ്മ

ബ്ലോക്കംഗത്തിനെതിരെ നിയമ നടപടികളും മാനനഷ്ടത്തിന് തുക ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും വീട്ടമ്മയും ഭർത്താവും

തിരുവനന്തപുരം: ഭർത്താവിനെതിരെ അപവാദ പ്രചാരണം നടത്തിയ സിപിഎം വനിതാ അംഗത്തെ വീട്ടമ്മ തല്ലിയതായി പരാതി. വീട്ടമ്മയുടെ ഭർത്താവിനെയും സിപിഎം അംഗത്തിന് വൈരാഗ്യമുള്ള യുവതിയെയും ചേർത്തായിരുന്നു അവിഹിത പ്രചാരണം എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് പോത്തൻകോട് പൊതുചന്തയ്ക്കു സമീപം ആളുകൾ നോക്കി നിൽക്കെ ഇന്നലെ രാവിലെ 11.30തോടെയാണ് വീട്ടമ്മ അംഗത്തെ മർദ്ദിച്ചത്.

വീട്ടമ്മയെ ഫോണിൽ ബന്ധപ്പെട്ട വനിതാ അംഗം ഇൻഫോർമർ എന്ന നിലയിൽ ആരാണ് എന്ന് വെളിപ്പെടുത്താതെ ആണ് സംസാരിച്ചത്. ഭ‍ർത്താവിനെ രക്ഷിക്കണമെങ്കിൽ യുവതിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ പരാതി നൽകണമെന്നും ഇൻഫോർമർ ഫോണിൽ പറഞ്ഞു. പരാതി എങ്ങനെ കൊടുക്കണമെന്ന് ആരാഞ്ഞപ്പോൾ പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ വരാൻ വനിതാ അംഗം ആവശ്യപ്പെടുകയായിരുന്നു. സിവിൽ സ്റ്റേഷനിൽ വച്ച് സിപിഎം വനിതാ അംഗം മുൻകൂട്ടി തയ്യാറാക്കി കൊണ്ടു വന്ന പരാതിയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ് തന്‍റെ ഭർത്താവിന് എതിരെയുള്ള ദുർ പ്രചരണങ്ങൾക്ക് പിന്നിലെ ഇൻഫോമർ ബ്ലോക്കിലെ സിപിഎം വനിതാ അംഗമാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത്.

സംഭവത്തിന്റെ തുടർച്ചയായി വീട്ടമ്മ ഫോണിൽ റെക്കോഡ് ചെയ്ത തെളിവുകൾ അടക്കം പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്നെ അടിച്ചെന്നു കാട്ടി വനിതാഅംഗവും പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പറ്റിയുള്ള സംശയത്തിന്‍റെ തുടർച്ചയായി യുവതിയെ കുടുക്കാൻ തന്റെ ഭർത്താവിനെ മറയാക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ ആരോപണം.

ബ്ലോക്കംഗത്തിനെതിരെ നിയമ നടപടികളും മാനനഷ്ടത്തിന് തുക ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും വീട്ടമ്മയും ഭർത്താവും പറഞ്ഞു. അതേസമയം, രണ്ടുപേരിൽ നിന്നും പരാതികൾ സ്വീകരിച്ചെന്നും മൊഴി രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും പോത്തൻകോട് എസ്എച്ച്ഒ ഡി. മിഥുൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button