Latest NewsKerala

പീഡനക്കേസിൽ സിബിൻ ആന്റണിയെ അറസ്റ്റ് ചെയ്യാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയ പൊലീസ് കണ്ടത് മറ്റൊരു യുവതിയേയും കുട്ടിയേയും

കട്ടപ്പന: ഇൻസ്റ്റ​ഗ്രാം പ്രണയത്തിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത മോഡൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയായ സിബിൻ ആൽബി ആൻറണിയെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. കുമളി മുരിക്കടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിബിൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസെത്തുമ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നു.

ഒരു വർഷം മുൻപാണ് സിബിൻ ആൻറണി യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടർന്ന് യുവതിയുമായി അടുത്ത പ്രതി വാട്ട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരന്തരം സന്ദേശങ്ങൾ അയച്ചു. പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കി. നഗ്ന ചിത്രങ്ങൾ ലഭിച്ചതോടെ സിബിൻ ആൻറണി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.

യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ പിടികൂടിയത്. സിബിൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസെത്തുമ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് കുമളി സിഐ പറഞ്ഞു. നിരവധി മുൻനിര ബ്രാൻറ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിൻ ആന്റണിയെന്ന് പൊലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സിബിൻ മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തിൽ മറ്റ് പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button