KeralaLatest NewsNews

ആശ്രമം കത്തിച്ച കേസ്, സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചു: ആരോപണം ഉന്നയിച്ച് സന്ദീപാനന്ദ ഗിരി

ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മൊഴി നല്‍കിയതെന്നാണ് സാക്ഷിയായ പ്രശാന്ത് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്

തിരുവനന്തപുരം : ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയില്‍ തിരുത്തിയത്. ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മൊഴി നല്‍കിയതെന്നാണ് സാക്ഷിയായ പ്രശാന്ത് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.

Read Also: പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം: ഖുറാന് വിരുദ്ധമെന്ന് സുന്നി നേതാവ് നാസര്‍ ഫൈസി കൂടത്തായി

ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പ്രകാരം കഴിഞ്ഞയാഴ്ചയാണ് പ്രശാന്ത് തിരുവനന്തപുരം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി തിരുത്തിയ പ്രശാന്ത്, സഹോദരന്റെ പേര് പറഞ്ഞതിന് പിന്നില്‍ ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദമാണെന്നാണ് രഹസ്യമൊഴി നല്‍കിയത്. നാലുവര്‍ഷത്തിന് ശേഷം പ്രതിയെ തിരിച്ചറിഞ്ഞത് നേട്ടമാക്കി ഉയര്‍ത്തിക്കാട്ടിയ ക്രൈംബ്രാഞ്ച് ഇതോടെ വെട്ടിലായി.

കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യക്ക് മുമ്പ് സഹോദരന്‍ വെളിപ്പെടുത്തിയ കാര്യം എന്ന നിലക്കായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. മരിച്ചുപോയ ആളെ പ്രതിയാക്കി എന്ന നിലയില്‍ ബിജെപി, സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം, മൊഴി മാറ്റാനിടയായ സഹാചര്യം പ്രശാന്ത് വിശദീകരിച്ചിട്ടില്ല. പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ചും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. പ്രശാന്തിന്റെ മൊഴിയില്ലെങ്കിലും വേറെയും തെളിവുകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button