KeralaLatest NewsNews

കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പ്, ഇതിനു പിന്നില്‍ തങ്ങളല്ല:പരസ്യനിലപാട് സ്വീകരിച്ച് സര്‍ക്കാര്‍

കേന്ദ്രസേന എത്തിയ ശേഷം വിഴിഞ്ഞത്ത് എന്ത് അനിഷ്ടസംഭവമുണ്ടായാലും അത് കേന്ദ്രസേനയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന തന്ത്രം മെനഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട്. ഇതോടെ, കേന്ദ്രസേന എത്തിയ ശേഷം പദ്ധതി മേഖലയില്‍ എന്ത് അനിഷ്ടസംഭവമുണ്ടായാലും അത് അവരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈ കഴുകാം. കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ നിലപാടറിയിക്കും.

Read Also: യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടും: മുന്നറിയിപ്പുമായി പോലീസ്

എത്ര എതിര്‍പ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെ കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളില്‍ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അത് കൂടി മുന്നില്‍ക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാന്‍ സര്‍ക്കാരും ഒരുങ്ങുന്നത്. ഈ ആവശ്യം അദാനി കമ്പനി ഹൈക്കോടതിയില്‍ ഉന്നയിച്ചതിനാല്‍ സര്‍ക്കാരിന് കൈകഴുകി നോക്കി നില്‍ക്കാം. സംസ്ഥാനത്ത് പല വന്‍കിട പദ്ധതികള്‍ക്കും കേന്ദ്രസേനയുടെ സംരക്ഷമുളളതിനാല്‍ സമ്മതം മൂളിയെന്ന് പൊതുവില്‍ നിലപാടെടുക്കാം. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം കടുത്താല്‍ കേന്ദ്രസേനയ്ക്ക് ഇടപെടേണ്ടിവരും. അങ്ങനെ വന്നാല്‍ എല്ലാം കേന്ദ്രസേനയുടെ തലയില്‍ ചാര്‍ത്തി സംസ്ഥാന സര്‍ക്കാരിന് തന്ത്രപരമായി രക്ഷപ്പെടാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button