Latest NewsNewsFootballSports

ഖത്തര്‍ ലോകകപ്പിൽ ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും ഇന്നിറങ്ങും

ദോഹ: ഖത്തര്‍ ലോകകപ്പിൽ ക്വാർട്ടർ ബർത്തുറപ്പിക്കാൻ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ഇന്നിറങ്ങും. പോളണ്ടാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലെത്തിയത്.

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട്, ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഒരു തോൽവി പോലുമില്ലാതെയാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ കടന്നത്. എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായാണ് സെനഗൽ നോക്കൗട്ട് റൗണ്ടിലെത്തിയത്. അതേസമയം, ടൂണേഷ്യയോട് അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ് ഫ്രാന്‍സ് വരുന്നത്.

സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയെയും അന്‍റോണിയോ ഗ്രീസ്‌മാനെയും ഉസ്മാന്‍ ഡെംബലെയുമെല്ലാം പുറത്തിരുത്തി കളിക്കാനിറങ്ങിയ ഫ്രാന്‍സിനെ ടുണീഷ്യ അട്ടിമറിക്കുകയായിരുന്നു.

Read Also:- 15കാരിയെ പിതാവ് ഒരു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പിതാവിന്റെ സഹോദരനും കുട്ടിയെ പീഡിപ്പിച്ചു

എന്നാല്‍, ടൂണേഷ്യ വിജയത്തിലേക്ക് നീങ്ങിയതോടെ സൂപ്പര്‍ താര നിരയെ ഇറക്കിയിട്ടും തോല്‍വി ഒഴിവാക്കാന്‍ ഫ്രാന്‍സിന് സാധിച്ചില്ല. മറുവശത്ത് അര്‍ജന്‍റീനയോട് അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് പോളണ്ടും എത്തുന്നത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവസ്കിയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷകൾ.

നെതര്‍ലാന്‍ഡ്സിന് മുന്നില്‍ പതറിയെങ്കിലും ആതിഥേയരായ ഖത്തറിനെയും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെയും പരാജയപ്പെടുത്തിയാണ് സെനഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറുപ്പിച്ചത്. ഇതിനകം അര്‍ജന്‍റീന, നെതര്‍ലാന്‍ഡ്സ് ടീമുകളാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button