Latest NewsNewsTechnology

വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടാനൊരുങ്ങി ട്വിറ്റർ, പുതിയ സംവിധാനം ഉടൻ നടപ്പാക്കും

സ്പാം അക്കൗണ്ടുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇതിനോടകം ട്വിറ്റർ ആരംഭിച്ചിട്ടുണ്ട്

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ‘ലൈവ് ട്വീറ്റിംഗ്’ ഫീച്ചറിനെ കുറിച്ചാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. നിലവിൽ, ഈ ഫീച്ചർ ട്വിറ്റർ പ്ലാറ്റ്ഫോമിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അമേരിക്കൻ എഴുത്തുകാരനായ മാറ്റ് തായ്ബിയാണ് ലൈവ് ട്വീറ്റിംഗ് ഫീച്ചർ ആദ്യമായി ഉപയോഗിച്ചത്. ‘ത്രഡ്: ദി ട്വിറ്റർ ഫയൽസ്’ എന്ന ട്വീറ്റാണ് അദ്ദേഹം ചെയ്തത്.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് ഇത്തരം ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. സ്പാം അക്കൗണ്ടുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇതിനോടകം ട്വിറ്റർ ആരംഭിച്ചിട്ടുണ്ട്. ഇവ ഉടൻ പ്രാബല്യത്തിലാകുന്നതോടെ പേയ്ഡ് വെരിഫിക്കേഷൻ സംവിധാനവും പുനസ്ഥാപിക്കുന്നതാണ്.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകൾ

ട്വിറ്ററിലെ നിരവധി സ്പാം അക്കൗണ്ടുകൾക്ക് വെരിഫിക്കേഷൻ ലഭിച്ചതോടെയാണ് പേയ്ഡ് വെരിഫിക്കേഷൻ സംവിധാനം ട്വിറ്റർ താൽക്കാലികമായി നിർത്തലാക്കിയത്. പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ട്വിറ്ററിന്റെ അക്ഷര പരിധി 280 ൽ നിന്നും 1,000 ആക്കി ഉയർത്താൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button