AsiaLatest NewsNewsInternational

രാജ്യസ്‌നേഹം പ്രോത്സാഹിപ്പിക്കണം: കുട്ടികൾക്ക് ‘ബോംബ്, തോക്ക്, ഉപഗ്രഹം’ തുടങ്ങിയ പേരിടാൻ നിർദ്ദേശവുമായി ഉത്തരകൊറിയ

കുട്ടികൾക്ക് ‘ബോംബ്’, ‘തോക്ക്’ തുടങ്ങിയ ദേശസ്‌നേഹ പേരുകൾ നൽകാൻ മാതാപിതാക്കളോട് ഉത്തരവിട്ട് ഉത്തരകൊറിയൻ സർക്കാർ. മുമ്പ്, എ റി, സു മി തുടങ്ങിയ മൃദുവായ സ്വരാക്ഷരങ്ങളിൽ അവസാനിക്കുന്ന പേരുകൾ ഉപയോഗിക്കാൻ പ്യോങ്‌യാങ് ആളുകളെ അനുവദിച്ചിരുന്നു. എന്നാൽ, മൃദുവായ പേരുകളുള്ള ആളുകൾ അവരുടെയും കുട്ടികളുടെയും പേരുകൾ വിപ്ലവകരമല്ലെങ്കിൽ’ കൂടുതൽ ആശയപരവും സൈനികവുമായ പേരുകളിലേക്ക് മാറ്റണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്.

ഉത്തരവ് അനുസരിക്കാത്തവരോട് പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. അനുയോജ്യമായ പേരുകളിൽ ചോങ് ഇൽ (തോക്ക്), ചുങ് സിം (ലോയൽറ്റി), പോക്ക് ഇൽ (ബോംബ്), ഉയി സോങ് (സാറ്റലൈറ്റ്) എന്നിവയും ഉൾപ്പെടുന്നു. പേരുകളുടെ അവസാനം വ്യഞ്ജനാക്ഷരങ്ങളില്ലാതെ തിരുത്താൻ നിരീക്ഷക യൂണിറ്റിന്റെ റസിഡന്റ്‌സ് മീറ്റിംഗുകളിൽ നിരന്തരം അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

തങ്ങളുടെ കുട്ടികൾക്ക് ഉത്തരകൊറിയൻ പേരിനു പകരം ചൈനീസ്, ജാപ്പനീസ്, ദക്ഷിണ കൊറിയൻ പേരുകൾ നൽകിയ ഒന്നിലധികം തലമുറ കുടുംബങ്ങളെ അധികാരികൾ രൂക്ഷമായി വിമർശിച്ചു. ആളുകൾക്ക് പേരുകളിലെ വിപ്ലവകരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പേരിന് രാഷ്ട്രീയ അർത്ഥങ്ങൾ ചേർക്കുന്നതിനും വർഷാവസാനം വരെ സമയമുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ, സർക്കാരിന്റെ ഈ നടപടി പല മാതാപിതാക്കളെയും രോഷാകുലരാക്കുന്നുണ്ട്. പലരും ഈ നീക്കത്തോട് വിമുഖത കാണിക്കുകയും ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button