Latest NewsIndiaNews

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് നാളെ

ഗാന്ധിനഗർ: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് നാളെ. 93 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടത്തുന്നത്. ഗാന്ധിനഗറും, അഹമ്മദാബാദും ഉൾപ്പെടെയുള്ള മധ്യ ഗുജറാത്തും, ഉത്തര ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്.

Read Also: ആരാണ് ഈ സഭ്യതയും അസഭ്യതയും നിശ്ചയിക്കുന്നത്? കാഴ്ച മറയ്ക്കുന്നതിനേക്കാൾ എളുപ്പം ചിന്ത മാറ്റുന്നതാണ്: വൈറൽ കുറിപ്പ്

മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കമുള്ള പ്രമുഖ നേതാക്കൾ രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. ഡിസംബർ എട്ടിനാണ് ഗുജറാത്തിൽ വോട്ടെണ്ണൽ നടക്കുന്നത്.

89 മണ്ഡലങ്ങളിലേക്കാണ് ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 788 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്.

Read Also: കേരളം ഭരിക്കുന്നത് താലിബാനോ: കേരള സർക്കാരിനെ നയിക്കുന്നത് സിപിഎമ്മാണോ മതമൗലികവാദികളാണോയെന്ന് വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button