NewsMobile PhoneTechnology

വൺപ്ലസ് 10ആർ 5ജി: റിവ്യൂ

6.7 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. ഡിസൈനിലും പ്രവർത്തനത്തിലും വ്യത്യസ്ഥത പുലർത്തുന്നതാണ് വൺപ്ലസിന്‍റെ സ്മാർട്ട്ഫോണുകൾ. നിരവധി സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണാണ് വൺപ്ലസ് 10ആർ 5ജി. ഇവയുടെ ഫീച്ചറുകൾ പരിചയപ്പെടാം.

6.7 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2412 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 8100 മാക്സ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ആരാണ് ഈ സഭ്യതയും അസഭ്യതയും നിശ്ചയിക്കുന്നത്? കാഴ്ച മറയ്ക്കുന്നതിനേക്കാൾ എളുപ്പം ചിന്ത മാറ്റുന്നതാണ്: വൈറൽ കുറിപ്പ്

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണുകളുടെ വിപണി വില 34,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button