NewsHealth & Fitness

തൈറോയ്ഡ് പ്രശ്നമുള്ളവർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ

ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തൈറോയ്ഡ്. കൃത്യമായ ഭക്ഷണക്രമം, വ്യായാമം എന്നിവ പ്രത്യേകം ശ്രദ്ധിച്ചാൽ തൈറോയ്ഡിനെ ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ കഴിയും. ചിലരിൽ തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദനത്തിന്റെ അളവ് കുറയുന്നത് ശരീരത്തിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കാറുണ്ട്. തൈറോയ്ഡ് പ്രശ്നമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് അത്യന്താപേക്ഷികമായ ഘടകമാണ് അയോഡിൻ. അയോഡൈസ്ഡ് ഉപ്പ്, സീ ഫുഡ്, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം.

Also Read: വ​നി​താ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ വി​ഷം ക​ഴി​ച്ച് മരിച്ചു

തൈറോയ്ഡ് ഉള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താൻ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം വർദ്ധിക്കുന്നതായി കാണാറുണ്ട്. ഇത്തരത്തിലുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാനും സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിനു പുറമേ, തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഒമേഗ- 3 ഫാറ്റി ആസിഡുകൾ. വാൾനട്ട്, ഫ്ലാക്സ് സീഡുകൾ, ചിയാ വിത്തുകൾ എന്നിവ ഒമേഗ- 3 ഫാറ്റി ആസിഡിന്റെ സമ്പന്ന ഉറവിടങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button