AsiaLatest NewsNewsInternational

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും സഹവാസവും നിയമവിരുദ്ധമാക്കി ഈ രാജ്യം

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും സഹവാസവും നിയമവിരുദ്ധമാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പുതിയ ക്രിമിനല്‍ കോഡാണ് രാജ്യത്ത് പാസാക്കിയിട്ടുള്ളത്. പുതിയ നിയമങ്ങള്‍ ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. പാര്‍ലമെന്റ് ഏകകണ്ഠമായാണ് പുതിയ ക്രിമിനല്‍ കോഡ് അംഗീകരിച്ചത്. ഇത് കൂടാതെ രാജ്യത്തിൻറെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ പാന്‍കാസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യയുടെ ദേശീയ പ്രത്യയശാസ്ത്രത്തെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

‘സംവാദം നടന്ന പ്രധാനപ്പെട്ട വിഷയങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ശിക്ഷാ നിയമ ഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുക്കാനും നമുക്ക് പാരമ്പര്യമായി ലഭിച്ച കൊളോണിയല്‍ ക്രിമിനല്‍ കോഡ് ഉപേക്ഷിക്കാനും സമയമായി,’ ഇന്തോനേഷ്യയിലെ നിയമ-മനുഷ്യാവകാശ മന്ത്രി യാസോന ലാവോലി വോട്ടെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റില്‍ പറഞ്ഞു.

നിത്യജീവിതത്തിൽ ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു ഒരു പരിധി വരെ തടയാം

2019 സെപ്റ്റംബറില്‍ നിയമത്തിന്റെ കരട് പുറത്തിറക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സമീപ വര്‍ഷങ്ങളില്‍ മതപരമായ യാഥാസ്ഥിതികത വര്‍ദ്ധിച്ചുവരികയാണ്. ഇതിനകം തന്നെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ നിലവിലുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവർക്ക് പരസ്യമായി ചാട്ടവാറടിയും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button