KeralaLatest NewsNews

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഒരു ഭാഗത്ത്, വീണ്ടും 78 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കി പിണറായി സര്‍ക്കാര്‍

തിരുവനനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പുകള്‍ ശക്തമായി മുന്നേറുന്നതിനിടെ, 78 വിദേശ മദ്യ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി പിണറായി സര്‍ക്കാര്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 62 ബിയര്‍ പാര്‍ലര്‍ ഉള്‍പ്പെടെ 247 ബാറുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 47 കോടി രൂപയോളം സര്‍ക്കാര്‍ ചെലഴിച്ച അതേ സര്‍ക്കാരാണ് പുതിയ ബാറുകള്‍ക്കും വൈന്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കുന്നത്.

Read Also: ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി: സൂപ്പർ താരങ്ങളെ പിന്തള്ളി ധനുഷ്

2016 മുതല്‍ 2022 വരെ സംസ്ഥാനത്ത് 247 ബാറുകള്‍ക്കും 78 ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ 62 ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നതിനും അനുമതി നല്‍കി. 2016 ന് മുന്‍പ് 306 ബിവറേജസ് ഔട്ട് ലെറ്റുകകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നാല്‍ ആറ് വര്‍ഷത്തിനുള്ളില്‍ 309 ഷോപ്പുകളായി ആയി ഉയര്‍ന്നു.

അതേസമയം, ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ക്കും, ലഹരിയില്‍ അടിമപ്പെട്ടവര്‍ക്കുമുള്ള ചികിത്സയ്ക്കുമായി 47 കോടിയോളം രൂപയാണ് എല്ലാവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പെയിന് ചിലവായത് 18 ലക്ഷത്തോളം രൂപയാണ്. എന്നാല്‍, മദ്യഷാപ്പുകള്‍ വഴി ലാഭം കൊയ്യുന്നത് കോടികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button