KeralaLatest NewsNews

മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍: മാത്യു കുഴല്‍നാടന്‍

രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്ന ഉറപ്പുള്ളതിനാല്‍ ഇവര്‍ പാര്‍ട്ടിയുടെ തണലില്‍ എന്തും കാണിക്കും

കൊച്ചി : കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തില്‍ ലഹരിയുടെ ഉപയോഗം മൂലമുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുന്നുവെന്നും സ്ത്രീ പീഡനങ്ങള്‍ കൂടി വരികയാണെന്നും പ്രതിപക്ഷം ആരോപിച്ചു. മയക്കുമരുന്ന് സംഘത്തിന്റെ അക്രമങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം പറഞ്ഞു.

Read Also:വിവാഹ പാചക ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം: നാല് പേര്‍ മരിച്ചു: 42 പേരുടെ നില അതീവ ഗുരുതരം

കേരളം മയക്കുമരുന്നിന്റെ മാര്‍ക്കറ്റായി മാറുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. ബംഗളൂരു നഗരത്തില്‍ നിന്നും ഇവിടേക്ക് വ്യാപകമായി ലഹരി കടത്തുന്നുണ്ട്. വടകരയില്‍ നടന്ന സംഭവം ഗൗരവതരമാണ്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലും പോലീസിന് വീഴ്ച വന്നു. കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. ആരെയാണ് പോലീസ് സംരക്ഷിക്കുന്നത് എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കള്‍ ആണ് മയക്കുമരുന്ന് കേസുകളില്‍ പ്രതികളാവുന്നത്. ഇവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു. രാഷ്ട്രീയ സംരക്ഷണം ലഭിക്കുമ്പോഴാണ് ലഹരി മാഫിയ ശക്തമാകുന്നത്.

അതേസമയം, ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മയക്കുമരുന്ന് വ്യാപനം സഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടിയായാണ് എം.ബി രാജേഷ് സഭയില്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളുടെ വിവരങ്ങളും മന്ത്രി വിശദീകരിച്ചു.

263 വിദ്യാലയ പരിസരങ്ങളില്‍ ലഹരി വില്‍പന ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവിടെ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 7177 എന്‍ഡിപിഎസ് കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ 7123 പേരെ അറസ്റ്റ് ചെയ്തു. പോലീസ് രജിസ്റ്റര്‍ ചെയ്ത 24563 മരുന്ന് കേസുകളില്‍ 27088 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പന കൂടിയ 263 വിദ്യാലയങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button