Latest NewsUAENewsInternationalGulf

യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും

അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും. 2023 ജനുവരി ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ കോടതി മുമ്പാകെ നടക്കുന്ന വിവാഹങ്ങളുടെ കരാറുകളും രജിസ്‌ട്രേഷനും സംബന്ധിച്ച വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.

Read Also: ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന അടിപിടി തെരുവിലേക്ക്: കേന്ദ്ര നേതാക്കളെ വഴിയിൽ തടഞ്ഞു

ഇസ്ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതൽ പുതിയ നിയമത്തിന്റെ പരിധിയിലായിരിക്കും ഉൾപ്പെടുന്നത്. രാജ്യത്ത് താമസിക്കുന്ന വിദേശികളായ മുസ്ലിം ഇതര വിഭാഗക്കാർക്ക് തങ്ങളുടെ സ്വന്തം രാജ്യത്തെ നിയമം പിന്തുടരാൻ ആഗ്രഹമില്ലാത്ത പക്ഷം യുഎഇയിലെ ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരാം.യുഎഇയിൽ നിലവിലുള്ള മറ്റെതെങ്കിലും വ്യക്തി നിയമമാണ് തന്റെ കാര്യത്തിൽ പാലിക്കപ്പെടേണ്ടതെന്ന് രാജ്യത്ത് താമസിക്കുന്ന മുസ്ലിം ഇതര വിഭാഗത്തിൽപെട്ട ഒരാൾക്ക് താത്പര്യമുണ്ടെങ്കിൽ അതും സാധ്യമാകുമെന്ന് അധികൃതർ വിശദമാക്കി.

മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തി നിയമത്തിൽ വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, അനന്തരാവകാശം എന്നിവ ഉൾക്കൊള്ളുന്ന 20 വകുപ്പുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വിദേശികളായ സ്ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ച കാര്യങ്ങളാണ് നിയമത്തിലെ ആദ്യ അധ്യായത്തിൽ പറയുന്നത്. രണ്ടാം അധ്യായത്തിൽ മുസ്ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങളെ കുറിച്ചും വിവാഹമോചനത്തിനു ശേഷമുള്ള സ്ത്രീയുടെയും പുരുഷന്റെയും അവകാശങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്പത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങൾ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരത്തെ കുറിച്ചും ഈ അധ്യായത്തിൽ പരാമർശിക്കുന്നു. വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതാണ് മൂന്നാമത്തെ അദ്ധ്യായം. നാലാം അധ്യായത്തിൽ അനന്തരാവകാശത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്.

Read Also: ‘ഞാൻ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്, അയാളെ വച്ച് പടമെടുക്കാനുള്ള വകയൊക്കെ ഇങ്ങേർക്കുണ്ട്’

shortlink

Related Articles

Post Your Comments

Related Articles


Back to top button