WomenLife Style

മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

പാല്‍ കുറവാണോ, കുഞ്ഞ് ശരിക്ക് കുടിക്കുന്നുണ്ടോ തുടങ്ങി പലതരം ആശങ്കകളാണ് മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ളത്. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടൂള്ളൂ. അതു കൊണ്ട് തന്നെ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടത്. മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത് സഹായിച്ചേക്കാം.

മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

ഒന്ന്

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍,വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ബദാം. കൂടാതെ കാത്സ്യത്തിന്റെ അത്ഭുതകരമായ നോണ്‍-ഡയറി സ്രോതസ്സായി കൂടി പറയപ്പെടുന്ന ബദാം മുലയൂട്ടുന്ന അമ്മമാര്‍ക്ക് വളരെ നല്ലതാണ്.

രണ്ട്

ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കുന്നത് നല്ലതാണ്.

മൂന്ന്

പെരുംജീരകവും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

നാല്

വിത്തുകളില്‍ പ്രോട്ടീനും ഇരുമ്പ്, സിങ്ക്, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള് തുടങ്ങിയവ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്ലതാണ്.

അഞ്ച്

പ്രസവാനന്തരം മുലപ്പാലിന്റെ ഉല്‍പ്പാദനം കൂട്ടാന്‍ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തില്‍ ഉലുവ കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button