Latest NewsNewsTechnology

ഇന്ത്യൻ വിപണി കീഴടക്കാൻ സോണി എത്തുന്നു, ഏറ്റവും പുതിയ ഇയർബഡ്സ് അവതരിപ്പിച്ചു

റീസൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് Sony WF-LS900N ഇയർബഡുകൾ നിർമ്മിച്ചിരിക്കുന്നത്

സോണിയുടെ ഏറ്റവും പുതിയ ഇയർബഡായ Sony WF-LS900N ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആക്ടിവ് നോയിസ് ക്യാൻസലേഷൻ ഉൾപ്പെടെ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമായും സിനിമ, സംഗീത പ്രേമികളെയാണ് ഈ ഇയർബഡിലേക്ക് കൂടുതൽ ആകർഷിക്കുക. മികച്ച ശബ്ദ വിസ്മയം തന്നെ സൃഷ്ടിക്കാനുള്ള കഴിവ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

റീസൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് Sony WF-LS900N ഇയർബഡുകൾ നിർമ്മിച്ചിരിക്കുന്നത്. 20 മണിക്കൂർ വരെയാണ് ബാറ്ററി ബാക്കപ്പ്. കൂടാതെ, ഫാസ്റ്റ് ചാർജിങ്ങിലൂടെ 5 മിനിറ്റ് കൊണ്ട് 60 മിനിറ്റ് പ്രവർത്തന സമയം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വിഫ്റ്റ് പെയർ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതിനാൽ, ഇയർബഡുകൾ ഉപയോഗിച്ച് ഒരേസമയം രണ്ട് ഉപകരണങ്ങളുമായി ബ്ലൂടൂത്ത് മുഖാന്തരം ബന്ധിപ്പിക്കാൻ കഴിയുന്നതാണ്.

Also Read: പിണറായി സർക്കാരിന്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: ആരോപണവുമായി കെ സുരേന്ദ്രൻ

പ്രധാനമായും കറുപ്പ്, വെളുപ്പ്, ബീജ് എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. മറ്റു മോഡലുകളെ അപേക്ഷിച്ച് ഈ ഇയർബഡുകളുടെ ഭാരം വളരെ കുറവാണ്. എആർ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനായിട്ടാണ് ഈ ഇയർബഡിനെ സോണി വിശേഷിപ്പിക്കുന്നത്. Sony WF-LS900N ഇയർബഡുകളുടെ ഇന്ത്യൻ വിപണി വില 16,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button