Latest NewsUAENewsInternationalGulf

സിറ്റി ചെക്ക് ഇൻ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി വിമാനത്താവളം

അബുദാബി: സിറ്റി ചെക്ക് ഇൻ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി വിമാനത്താവളം. ക്രിസ്മസ്, പുതുവത്സര അവധിക്കാലം പ്രമാണിച്ചാണ് അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ചെക്ക് ഇൻ സേവന നിരക്ക് കുറച്ചത്. പത്ത് ദിർഹമാണ് ചെക്ക് ഇൻ സേവന നിരക്ക് കുറച്ചത്. യാത്രക്കാർക്ക് യാത്ര പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂർ മുതൽ നാല് മണിക്കൂർ മുമ്പുവരെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.

Read Also: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനും മാനനഷ്ടക്കേസ് കൊടുക്കും

സിറ്റി ചെക്ക് ഇൻ സേവന നിരക്ക് നേരത്തെ 45 ദിർഹമായിരുന്നു കുട്ടികൾക്ക് 25 ദിർഹവും ഈടാക്കിയിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ച ഇളവ് പ്രകാരം മുതിർന്നവർക്ക് 35 ദിർഹത്തിനും കുട്ടികൾക്ക് 15 ദിർഹത്തിനും സിറ്റി ചെക്ക് ഇൻ സേവനം ലഭ്യമാകും. ഉത്സവ സീസണിലും മറ്റും യാത്രക്കാർ വർദ്ധിക്കുന്നതിനാൽ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാകും എന്നതാണ് സിറ്റി ചെക്ക് ഇൻ സർവ്വീസിന്റെ പ്രത്യേകത.

ആറ് വിമാനക്കമ്പനികൾ കൂടി ഉടൻ സിറ്റി ടെർമിനലിന്റെ ഭാഗമാകുമെന്ന് നേരത്തെ മൊറാഫിക് ഏവിയേഷൻ സർവ്വീസ് അറിയിച്ചിരുന്നു. ചെക്ക് ഇൻ ചെയ്യുന്നതിന് പുറമെ അധിക ബാഗേജിനുള്ള പണം അടയ്ക്കാനും ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാനും ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യാനുമൊക്കെ ഇവിടെ സംവിധാനമുണ്ട്.

Read Also: കേന്ദ്രമന്ത്രി മുരളീധരനെ അഭിനന്ദിച്ചതല്ല, തമാശ പറഞ്ഞതാണ്: പ്രശംസയായി അതിനെ പലരും വ്യാഖ്യാനിച്ചു:അബ്ദുള്‍ വഹാബ് എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button