CinemaMollywoodLatest NewsNews

ക്രിസ്റ്റഫറിൽ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റര്‍ അണിയറ പുറത്തുവിട്ടു. ചിത്രത്തില്‍ സീതാറാം തിരുമൂര്‍ത്തി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിനയ് റായ് അവതരിപ്പിക്കുന്നത്. ഇരുട്ടത്ത് മുഖം വ്യക്തമാകാത്ത തരത്തില്‍ ചിരിച്ചിരിക്കുന്ന വിനയ് റായ് ആണ് പോസ്റ്ററില്‍.

ആര്‍.ഡി ഇല്യുമിനേഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ.അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായകമാരായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജിനു ഏബ്രഹാം, വിനീത കോശി തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read Also:- തെളിവില്ലാതെ ഒന്നും പറയാറില്ല, കണക്കുക്കള്‍ നിരത്തുമ്പോള്‍ ആളുകള്‍ക്ക് സത്യം മനസിലാകും: ‘ദ കേരള സ്റ്റോറി’ നിർമ്മാതാവ്

എറണാകുളം, പൂയക്കുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഫൈസ് സിദ്ദിഖ് ആണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളത്തില്‍ തല്ലുമാല സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്ത സുപ്രീം സുന്ദറാണ് ക്രിസ്റ്റഫറിലും സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റെതാണ് സംഗീതം. ചിത്രത്തിന് മനോജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button