Latest NewsUAENewsInternationalGulf

പുതുവർഷത്തെ വരവേൽക്കാൻ ബുർജ് ഖലീഫ

ദുബായ്: പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര തയ്യാറെടുപ്പുകളുമായി ദുബായ്. അതിഗംഭീരമായ കരിമരുന്ന് പ്രദർശനമാണ് ദുബായിൽ അരങ്ങേറുക. ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവർഷ വെടിക്കെട്ട് പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയതായി അധികൃതർ അറിയിച്ചു. ഒന്നര ലക്ഷം പേർ ബുർജ് ഖലീഫ, ദുബായ് മാൾ പരിസരത്തുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. ഇവിടേക്കുള്ള റോഡുകളും മെട്രോയും നേരത്തെ അടച്ചിട്ടുണ്ട്. ഡൗൺ ടൗൺ റോഡ് വൈകിട്ട് 4നും ദുബായ് മാൾ മെട്രോ സ്റ്റേഷൻ വൈകിട്ട് 5നും അടച്ചു.

Read Also: യുഎഇയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമാണ് 2022: പുതുവർഷാശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

ബുർജ് ഖലീഫയിലെ ന്യൂ ഇയർ ലൈറ്റ് ഷോയ്ക്ക് വേണ്ടി 145000 വാട്ട് വെളിച്ചവും, 4000 വാട്ട് ലേസറും ഉപയോഗപ്പെടുത്തുന്നതായി അധികൃതർ വ്യക്തമാക്കി.

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ബുർജ് ഖലീഫയിൽ ഒരുക്കുന്ന ആകാശത്തിലെ വർണ്ണപൂരം ആഗോളതലത്തിൽ തന്നെ ഏറെ പ്രശസ്തമാണ്. 2500 ദിശകളിലേക്ക് വർണ്ണപൂക്കൾ വിതറുന്ന രീതിയിലാണ് 828 മീറ്റർ ഉയരത്തിൽ ഈ കരിമരുന്ന് പ്രയോഗം ഒരുക്കുന്നത്. പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത പരിപാടികൾ, ഡ്രോൺ ഷോകൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികൾ തുടങ്ങിയവയും ദുബായിൽ അരങ്ങേറും.

Read Also: നരേന്ദ്രമോദിയാണ് ബിജെപിയുടെ ഏക പ്രധാനമന്ത്രി സ്ഥാനാർത്ഥി: മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകുമെന്ന് ഹിമന്ത ബിശ്വ ശർമ

shortlink

Related Articles

Post Your Comments

Related Articles


Back to top button