NewsTechnology

സാംസംഗ് ഗാലക്സി എം31എസ്: റിവ്യൂ

6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ബ്രാൻഡുകളിലൊന്നാണ് സാംസംഗ്. പുറത്തിറങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും വിപണിയിൽ ഇന്നും ആവശ്യക്കാർ ഏറെയുള്ള ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എം31എസ്. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2400 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. എക്സിനോസ് 9611 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 ആണ്. 203 ഗ്രാം മാത്രമാണ് ഈ സ്മാർട്ട്ഫോണുകളുടെ ഭാരം.

Also Read: ആര്‍എസ്എസിനെയും സംഘപരിവാറിനെയും ചെറുക്കാന്‍ മതനിരപേക്ഷ കക്ഷികൾ ഒരുമിക്കേണ്ടത് അത്യാവശ്യം: മുഖ്യമന്ത്രി

64 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 6,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ സാംസംഗ് ഗാലക്സി എം31എസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button