Latest NewsKeralaNewsAutomobile

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യതയേറുന്നു, പുതിയ കണക്കുകൾ അറിയാം

1,722 യൂണിറ്റുകൾ മാത്രമാണ് ജനുവരിയിൽ വിറ്റഴിച്ചത്

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ മുന്നേറ്റം തുടരുന്നു. പരിവാഹൻ രജിസ്ട്രേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 454 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ വർഷം 39,525- ഓളം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളിൽ ഓടിത്തുടങ്ങിയത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചത് ഡിസംബർ, നവംബർ, ഒക്ടോബർ എന്നീ മാസങ്ങളിലാണ്. ഈ മൂന്നു മാസങ്ങളിലും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 4, 000 കവിഞ്ഞിട്ടുണ്ട്. അതേസമയം, ഏറ്റവും കുറവ് വിൽപ്പന നടന്നത് ജനുവരിയിലാണ്. 1,722 യൂണിറ്റുകൾ മാത്രമാണ് ജനുവരിയിൽ വിറ്റഴിച്ചത്. 2021-ലെ കണക്കുകൾ പ്രകാരം, ആകെ 8,706 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന മാത്രമാണ് നടന്നത്.

Also Read: ക​ലു​ങ്കി​ന്‍റെ പു​ന​ര്‍നി​ര്‍മാ​ണം : പ​റാ​ല്‍- കു​മ​ര​ങ്ക​രി റോ​ഡി​ല്‍ ഗ​താ​ഗ​ത നി​രോ​ധ​നം

ഇത്തവണ ഹൈബ്രിഡ് വാഹനങ്ങൾക്കും വലിയ തരത്തിലുള്ള സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പെട്രോൾ എൻജിന് പുറമേ ഇലക്ട്രിക് മോട്ടോർ ഉള്ള പെട്രോൾ/ ഹൈബ്രിഡ് വിഭാഗത്തിൽ 12,275 യൂണിറ്റുകളും, ഡീസൽ/ ഹൈബ്രിഡ് വിഭാഗത്തിൽ 67 യൂണിറ്റുകളും വിൽക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, പെട്രോൾ/ സിഎൻജി വിഭാഗത്തിൽ 4,281 വാഹനങ്ങളും, സിഎൻജി ഓൺലി വിഭാഗത്തിൽ 9,855 വാഹനങ്ങളും വിറ്റഴിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button