PathanamthittaKeralaNattuvarthaLatest NewsNews

ബ​സി​നു​ള്ളി​ൽ മോഷണം : വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത നാ​ടോ​ടി സ്ത്രീ പിടിയിൽ

ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ ശ​ങ്ക​ര​ത്തെ​രു​വ് ബ്ലോ​ക്ക് ന​മ്പ​ർ 24-ൽ ​ഉ​ണ്ണി​യു​ടെ ഭാ​ര്യ കൗ​സ​ല്യ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ന്ത​ളം: ബ​സി​നു​ള്ളി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത നാ​ടോ​ടി സ്ത്രീ​ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ ശ​ങ്ക​ര​ത്തെ​രു​വ് ബ്ലോ​ക്ക് ന​മ്പ​ർ 24-ൽ ​ഉ​ണ്ണി​യു​ടെ ഭാ​ര്യ കൗ​സ​ല്യ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന്ത​ളം പൊലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. അ​ടൂ​രി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് പ​ന്ത​ളം സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ സംഭവം നടന്നത്. അ​ടൂ​ർ മ​ല​മേ​ക്ക​ര ദീ​പ​പ്ര​ഭ വീ​ട്ടി​ൽ മാ​ധ​വ​ൻ പി​ള്ള​യു​ടെ ഭാ​ര്യ ഓ​മ​ന​ക്കു​ട്ടി​യ​മ്മ (74)യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല ഇ​വ​ർ പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഓട്ടോ എക്സ്പോയിൽ 10 ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി കിയ ഇന്ത്യ

വ​യോ​ധി​ക ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ ​തു​ട​ർ​ന്ന്, ബ​സ് ഡ്രൈ​വ​ർ പ​ന്ത​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ​ശേ​ഷം വി​വ​രം പൊ​ലീ​സി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ​യോ​ധി​ക ബ​ഹ​ളം കൂ​ട്ടി​യ ഉ​ട​നെ ക​ണ്ട​ക്ട​ർ നാ​ടോ​ടി സ്ത്രീ​യു​ടെ പ​ക്ക​ൽ നി​ന്നു പിടിച്ചെടുത്ത മാ​ല​യു​ടെ ഭാ​ഗ​മാ​യ 02.420 ഗ്രാം ​തൂ​ക്കം വ​രു​ന്ന കൊ​ളു​ത്തും ലോ​ക്ക​റ്റും പൊ​ലീ​സ് ക​ണ്ടെ​ടു​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ച്ച് അ​ട​ങ്ങി​യ ബാ​ഗും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

പ​ന്ത​ളം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്ഐ ബി.​എ​സ്. ശ്രീ​ജി​ത്ത്‌ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് കേ​സ​ന്വേ​ഷ​ണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button