Latest NewsNewsTechnology

ട്വിറ്റർ ഉപയോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ലിസ്റ്റിൽ ഇന്ത്യയിലെ ഈ പ്രമുഖരും

വിവരങ്ങൾ ഹാക്ക് ചെയ്തതിനു പിന്നിലുള്ള കാരണങ്ങൾ ഇതുവരെ വ്യക്തമല്ല

ലോകത്താകമാനമുള്ള 20 കോടിയിലധികം ട്വിറ്റർ ഉപയോക്താക്കളുടെ ഇ-മെയിൽ അടക്കമുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. പ്രമുഖ സെക്യൂരിറ്റി വിദഗ്ധനായ അലൻ ഗാൽ ആണ് ഇ-മെയിൽ വിവരങ്ങൾ ചോർന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ ഇ- മെയിൽ വിലാസങ്ങൾ അലൻ ഗാൽ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്റർ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഇ-മെയിൽ ഐഡിയാണ് ഹാക്ക് ചെയ്തിട്ടുള്ളത്.

വിവരങ്ങൾ ഹാക്ക് ചെയ്തതിനു പിന്നിലുള്ള കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ക്രിപ്റ്റോ യൂസർമാരെ ഫോക്കസ് ചെയ്യുക, ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുക, രാഷ്ട്രീയ- സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാകാം ഹാക്കിംഗിന് പിന്നിലെന്നാണ് സൂചന. അതേസമയം, ഇ-മെയിൽ വിവരങ്ങൾ ചോർന്നതിനെ കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Also Read: ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അലൻ ഗാൽ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ ഇന്ത്യൻ പ്രമുഖരുടെ ഇ-മെയിൽ വിലാസങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്പോർട്സ് താരങ്ങളായ വിരാട് കോലി, വീരേന്ദർ സെവാഗ്, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, അക്ഷയ് കുമാർ, ഹൃത്വിക് റോഷൻ, അനുഷ്ക ശർമ്മ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button