KeralaLatest NewsNews

കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് മോഹനൻ നമ്പൂതിരി, ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ സർക്കാർ ഇതിൽ ഇടപെടണം: കുമ്മനം രാജശേഖരൻ

ഭീകരവാദികളുടെ തീരുമാനം അനുസരിച്ചാണോ സർക്കാർ നയങ്ങൾ രൂപീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

 തിരുവനന്തപുരം : കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി എന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇനിമുതല്‍ കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം.

read also: ആധാർ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! സ്റ്റാറ്റസ് പരിശോധിക്കൽ ഇനി വളരെ എളുപ്പം, പുതിയ സേവനത്തെക്കുറിച്ച് അറിയൂ

ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയൻമാരുടെ ദുഷ്പ്രചരണത്തിന് മുന്നിൽ ഭരണകൂടം കീഴടങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിന് അപമാനമാണെന്നും  ലക്ഷക്കണക്കിന് ആൾക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ പാരമ്പര്യമുള്ള പഴയിടത്തെ ഇപ്പോൾ മതത്തിന്‍റെ പേരിൽ അകറ്റി നിർത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ തീരുമാനം അനുസരിച്ചാണോ സർക്കാർ നയങ്ങൾ രൂപീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് അഭിപ്രായപ്പെട്ട കുമ്മനം ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ പഴയിടത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button